civil tech

സൂപ്പർ ഹിറ്റ് സിനിമകളുടെ ചിത്രീകരണ പാത

 ജീവിതം ഒരിക്കലും പെർഫെക്റ്റ് അല്ല 

അത്  ഒരു റോഡ് പോലെയാണ് എന്ന് പറയാം .

വളവുകളും തിരിവുകളും കയറ്റങ്ങളും ഇറക്കങ്ങളും കുഴികളും ഇരുളും വെളിച്ചവും ഒക്കെ നിറഞ്ഞ റോഡ് പോലെ ....



അങ്ങനെ ജീവിതം പോലുള്ള ഒരു റോഡാണ് ഇവിടെ പരിചയപ്പെടുത്തുന്നത്

 അടുത്തിടെ ഇറങ്ങിയ ഒട്ടുമിക്ക സൂപ്പർഹിറ്റ് സിനിമകളും ചിത്രീകരിച്ച്  പാത .ഓർഡിനറി ഒപ്പം ദൃശ്യം അവതാരം ജോസഫ് അങ്ങനെ നീളുന്നു ഈ വഴിയിലൂടെ ഹിറ്റായ സിനിമകൾ .

അതുകൊണ്ടുതന്നെ സിനിമാക്കാരുടെ ഒരു ഭാഗ്യ ലൊക്കേഷൻ ആയി  ഈ ഇടുങ്ങിയ പാത അറിയപ്പെടുന്നു.അതിനാൽ സിനിമ റോഡ് എന്നും പറയപ്പെടുന്നു.ഇടുക്കിയുടെ കവാട മുറ്റത്ത് തൊടുപുഴ മൂലമറ്റം റോഡിൽ 

കാഞ്ഞാർ കാവലയിൽ നിന്നും വാഗമണ്ണിനടുത്തുള്ള  പുള്ളിക്കാനം വരെ ചുറ്റി കിടക്കുന്ന ഏകദേശം 17 കിലോമീറ്റർ ആണ് ഈ മലമ്പാതയുടെ ദൂരം .

കാഞ്ഞാർ കവലയിൽ നിന്നും കുത്തനെയുള്ള ഇറക്കങ്ങളും കയറ്റങ്ങളും വെള്ളച്ചാട്ടങ്ങളും   കണ്ണിനു കുളിർമയേകുന്ന പുൽമേടുകൾക്കും താണ്ടി പുളളിക്കാനത്തെ തേയില്ല തൊട്ടങ്ങളിൽ എത്തി നിൽക്കുന്ന പാത ഇച്ചിരി കുഴികൾ നിറഞ്ഞതാണെങ്കിലും  മിക്കപ്പോഴും കോടമഞ്ഞ് ആ കുഴികൾ പാടെ മൂടി കളയുന്നു എന്ന് പറയാം 

ഇനി വാഗമണ്ണിലും തൊടുപുഴയിലും എത്തുന്നവർ 

ഈ മഞ്ഞുപുതച്ച പാതകൾ മറക്കണ്ട